ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) ഷിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച "ഗ്ലോറിയ ഇൻ എക്സിൽസിസ്' - പുൽക്കൂട് നിർമാണ ഫാമിലി വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
ജൂഡ് പാലാട്ടി & ഫാമിലി (സെന്റ് അൽഫോൻസാ സീറോമലബാർ കത്തോലിക്ക പള്ളി, ഓസ്റ്റിൻ, ടെക്സസ്) ഒന്നാം സ്ഥാനവും ഇസബെൽ റോസ് വടകര & ഫാമിലി (മാർ തോമാ ശ്ലീഹാ സീറോമലബാർ കത്തീഡ്രൽ പള്ളി, ഷിക്കാഗോ, ഇല്ലിനോയിസ്) രണ്ടാം സ്ഥാനവും ഇയാൻ സ്റ്റാർ & ഫാമിലി (സെന്റ് ജൂഡ് സീറോമലബാർ കത്തോലിക്ക പള്ളി, ചാന്റിലി, വിർജീനിയ) മൂന്നാം സ്ഥാനവും നേടി.
ക്രിസ്തുവാണ് ക്രിസ്തുമസിന്റെ കേന്ദ്രമെന്നുള്ള വസ്തുത ഏവരേയും ഓർമപെടുത്തുന്നതിനു വേണ്ടിയാണ് ഷിക്കാഗോ രൂപതയിലെ കുടുംബങ്ങൾക്കായി "ഗ്ലോറിയ ഇൻ എക്സിൽസിസ്' എന്ന പേരിൽ ചെറുപുഷ്പ മിഷൻ ലീഗ് പുൽക്കൂട് നിർമാണ മത്സരം സംഘടിപ്പിച്ചത്.
സോണിയ ബിനോയ് മത്സരത്തിന്റെ കോഓർഡിനേറ്ററായി പ്രവർത്തിച്ചു. സിഎംഎൽ രൂപത ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിസൺ തോമസ് എന്നവരുടെ നേതൃത്വത്തിലുള്ള രൂപതാ എക്സിക്യൂട്ടീവ് കമ്മിറ്റി മത്സരം ക്രമീകരിച്ചു.